അളവ് തൂക്ക ഉപകരണങ്ങളുടെ ലൈസൻസ് പുതുക്കാൻ അപേക്ഷിക്കാം
11:38 PM Dec 09, 2019 | Deepika.com
തിരുവനന്തപുരം: ലീഗൽ മെട്രോളജി വകുപ്പ് നൽകിയിട്ടുളള അളവ്തൂക്ക ഉപകരണങ്ങളുടെ നിർമാണ, വിപണന, റിപ്പയർ ലൈസൻസുകൾ 2020 വർഷത്തേക്ക് പുതുക്കണം. ഇതിനായി വകുപ്പിന്റെ വെബ്സൈറ്റായ www.Imd.kerala.gov.inൽ Renewal എന്ന ഓപ്ഷനിലൂടെ ബന്ധപ്പെട്ട രേഖകൾ അപ്ലോഡ് ചെയ്ത് അപേക്ഷിക്കണം. ഓൺലൈനായി പുതുക്കിയിട്ടില്ലാത്തതും 2020 വർഷത്തേക്ക് പുതുക്കേണ്ടതുമായ ലൈസൻസുകൾ Existing Licensies എന്ന ഓപ്ഷനിലൂടെ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. തിരുവനന്തപുരം ജില്ലയിലെ ലൈസൻസികൾക്ക് ഇതു സംബന്ധിച്ച സംശയങ്ങൾക്ക് തിരുവനന്തപുരം ഫ്ളയിംഗ് അസിസ്റ്റന്റ് കൺട്രോളറാഫീസിൽ ബന്ധപ്പെടണം. ഫോൺ: 8281698020, 9188525701.