തിരുവനന്തപുരം: സംസ്ഥാനത്തെ കോളജ് യൂണിയൻ ചെയർമാൻമാരെ പരിശീലനത്തിനായി ലണ്ടനിലേക്ക് അയയ്ക്കുന്നു. സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ നിലവിലുള്ള ചെയർമാൻമാരെയാണ് ഫ്ളയർ പദ്ധതിയുടെ ഭാഗമായി ലണ്ടനിലെ കാർഡിഫ് സർവകലാശാലയിലേക്ക് കൊണ്ടുപോകുന്നത്.
ഒരാഴ്ച നീണ്ടുനില്ക്കുന്ന ലീഡ് ഇൻഡക്ഷൻ ട്രെയിനിംഗ് പദ്ധതിയുടെ ഭാഗമായാണ് 70 ഓളം കോളജ് ചെയർമാൻമാരെ ലണ്ടനിലേക്ക് കൊണ്ടുപോകുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഈ മാസം 31 നുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടു. അപേക്ഷിക്കുന്ന വ്യക്തി സർക്കാർ കോളജിലോ സർവകലാശാലയിലോ വിദ്യാർഥിയും ചെയർപേഴ്സണുമായിരിക്കണം.
സർക്കാർ കോളജുകളിൽ നിന്നുള്ള ഈ വിദ്യാർഥികൾ പരിശീലനത്തിനായി പോകുന്നതിന് ഏകദേശം ഒരു കോടി രൂപ ചെലവാകുമെന്നാണ് പ്രാഥമിക കണക്ക്. സർക്കാർ കോളജ് യൂണിയൻ ചെയർപേഴ്സൺമാർ ഭൂരിഭാഗവും എസ്എഫ്ഐക്കാരാണ്.
കോളജ് യൂണിയൻ ചെയർമാൻമാരെ ലണ്ടനിൽ കൊണ്ടുപോകുന്നു
11:38 PM Dec 09, 2019 | Deepika.com