തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഇന്റർനെറ്റ് റേഡിയോ, ‘റേഡിയോ കേരള’ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം ആറിന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ ഉദ്ഘാടനം ചെയ്യും.
ലോക മലയാളികൾക്ക് കേരളത്തിന്റെ ഭാഷ, സംസ്കാരം, സാഹിത്യം, സംസ്ഥാനത്ത് പ്രതിദിനമുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവ നിരന്തരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ, റേഡിയോ കേരള തുടങ്ങുന്നത്. www.radio.keral a.gov.in ൽ ഓൺലൈനായി റേഡിയോ പരിപാടികൾ കേൾക്കാം.യോഗത്തിൽ മുഖ്യമന്ത്രി റേഡിയോ മുദ്രാഗാനം പ്രകാശനം ചെയ്യും.
പ്രഭാവർമ എഴുതിയ ഗാനം സംഗീത സംവിധായകൻ ഔസേപ്പച്ചനാണ് സംഗീതം ചെയ്തത്. പിആർഡിയുടെ സർക്കാർ ധനസഹായ പദ്ധതികൾ പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ വിതരണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. പുസ്തകത്തിന്റെ കവർചിത്രം വരച്ച ഭിന്നശേഷി ചിത്രകാരി നൂർ ജലീലയ്ക്ക് മുഖ്യമന്ത്രി ഉപഹാരം സമ്മാനിക്കും. പിആർഡിയുടെ നവീകരിച്ച ന്യൂസ്പോർട്ടൽ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും.
പിആർഡിയുടെ റേഡിയോ കേരള ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
11:38 PM Dec 09, 2019 | Deepika.com