കോട്ടയം: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ, ഇതര, വായ്പ കടബാധ്യതക്കാരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച് എസ്ബിഐ റീജിയണൽ മാനേജർ എംഡി ഗോപാലകൃഷ്ണൻ നയിക്കുന്ന ചർച്ചയും ക്ലാസും കോട്ടയത്ത് ഓൾഡ് റോട്ടറി ക്ലബ് ഹാളിൽ 12ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടത്തും.
വിദ്യാഭ്യാസ, കാർഷിക, ഇതര ലോണുകൾ എടുത്ത് കടക്കെണിയിലായിരിക്കുന്നവരും, നിയമനടപടികൾ നേരിട്ടു കൊണ്ടിരിക്കുന്നവരും ലോണുകളെപ്പറ്റി അറിയേണ്ടവരും പങ്കെടുക്കാം. സമ്മേളനം പി.സി.ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജോസ് ഫ്രാൻസിസ് അധ്യക്ഷത വഹിക്കും. രാജു വലക്കമറ്റം, കെ.ജി.ബാബു, അബ്ദുൾ മജീദ്, ഓമന മാത്യു, അബു മാത്യു എന്നിവർ പ്രസംഗിക്കും.
വിദ്യാഭ്യാസ വായ്പ ആനുകൂല്യ ചർച്ച
11:38 PM Dec 09, 2019 | Deepika.com