കൊരട്ടി: മാമ്പ്ര യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്നുവന്ന 37-ാമത് സംസ്ഥാന സീനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരവും കോഴിക്കോടും ജേതാക്കളായി. വാശിയേറിയ മത്സരത്തിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം എറണാകുളത്തെയും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് തിരുവനന്തപുരത്തെയുമാണു പരാജയപ്പെടുത്തിയത്. 14 ജില്ലകളിൽനിന്നായി നാനൂറോളം കുട്ടികൾ മാറ്റുരച്ചു.
സമാപന സമ്മേളനം ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം നിർമൽ സി.പാത്താടൻ സമ്മാനദാനം നിർവഹിച്ചു. നെറ്റ് ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.ടി. സൈനുദ്ദീൻ, ജില്ലാ പ്രസിഡന്റ് ബിജു കാവുങ്ങൽ, അന്നമ്മ ടൈറ്റസ്, വി.സി. ബെന്നി, പി.ജി. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സീനിയർ നെറ്റ് ബോൾ ചാന്പ്യൻഷിപ്പ്: തിരുവനന്തപുരം, കോഴിക്കോട് ജേതാക്കൾ
12:48 AM Dec 09, 2019 | Deepika.com