നെടുമ്പാശേരി: പ്ലാസ്റ്റിക് നിരോധനം മൂലം വ്യാപാരികൾക്കു ബുദ്ധിമുട്ടുകളോ നഷ്ടങ്ങളോ ഉണ്ടായാൽ ശക്തമായ പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദീൻ.
സംസ്ഥാനത്ത് ഇറങ്ങുന്ന പല ഉത്പന്നങ്ങളും പ്ലാസ്റ്റിക് നിർമിതമാണ്. അതുകൊണ്ടുതന്നെ നിരോധനം പൂർണമായും നടപ്പിലാക്കാൻ കഴിയില്ല. തൊഴിൽ ചെയ്യാൻ സഹായം നൽകണമെന്നു പറയുന്ന സംസ്ഥാനത്ത് അത് ഇല്ലാതാക്കാൻ ശ്രമിക്കുന്ന നടപടി അംഗീകരിക്കാൻ കഴിയില്ല.
വ്യാപാരികൾക്കു നഷ്ടം വരുന്ന സർക്കാർ നയം തിരുത്തണം. വായ്പകളും മറ്റും എടുത്ത് കോടിക്കണക്കിനു രൂപ മുടക്കി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് ഒറ്റയടിക്കു തൊഴിലാളികളെ പിരിച്ചുവിടുകയെന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്ലാസ്റ്റിക് നിരോധനം ബുദ്ധിമുട്ട് ഉണ്ടാക്കിയാൽ സമരം: ടി. നസറുദീൻ
12:48 AM Dec 09, 2019 | Deepika.com