തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയ കൈയക്ഷര കലോത്സവം (നാഷണൽ കലിഗ്രഫി ഫെസ്റ്റിവൽ) ഇന്നു മുതൽ 11 വരെ ശംഖുമുഖം ഉദയ് സ്യൂട്ട്സിൽ നടക്കും. ഇന്നു രാവിലെ ഒൻപതിനു നടക്കുന്ന ചടങ്ങിൽ ശില്പി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. കേരള ലളിത കലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് അധ്യക്ഷത വഹിക്കും. കേരള ലളിതകലാ അക്കാദമിയും ഐഎൻഎക്സ് ഫൗണ്ടേഷനും ചേർന്നാണ് ദേശീയോത്സവം സംഘടിപ്പിക്കുന്നത്.
മികച്ച കലിഗ്രാഫർ എന്ന് ഖ്യാതിനേടിയ അച്യുത് പാലവ്, രൂപയുടെ ചിഹ്നം രൂപ കൽപന ചെയ്ത ഐഐടി, ഗോഹത്തിയിലെ ഉദയകുമാർ അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. ഇതോടൊപ്പം ഇന്ത്യൻ കലിഗ്രഫി പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
ദേശീയ കൈയക്ഷര കലോത്സവം ഇന്നു മുതൽ ശംഖുമുഖത്ത്
12:35 AM Dec 09, 2019 | Deepika.com