ഗുരുവായൂർ ഏകാദശി ഇന്ന്
01:51 AM Dec 08, 2019 | Deepika.com
ഗുരുവായൂർ: ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന് ആഘോഷിക്കും. ഗുരുവായൂരപ്പനെ തൊഴുതു ദർശന സായൂജ്യം നേടാൻ പതിനായിരങ്ങൾ ക്ഷേത്രസന്നിധിയിലെത്തും. ഗുരുവായൂർ ദേവസ്വം വക ഉദയാസ്തമന പൂജയോടെയുള്ള വിളക്കാഘോഷമാണ് ഇന്ന്. രാവിലെ ഏഴിനു കാഴ്ചശീവേലിക്കു ഗജരത്നം പത്മനാഭൻ സ്വർണക്കോലമേറ്റും. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ മേളം അകമ്പടിയാകും.