തിരുവനന്തപുരം: കേരള സർവകലാശാല അക്കാദമിക് സ്റ്റാഫ് കോളജ് ഡീനും ഡയറക്ടറുമായിരുന്ന കേശവദാസപുരം കൈലാസ് നഗർ കെ. 37 ൽ ഡോ. ജേക്കബ് ജോണ്‍ കട്ടക്കയം (72) അന്തരിച്ചു.
അറക്കുളം കട്ടക്കയം ജോണ്‍ ജേക്കബിന്റെ മകനാണ്. സംസ്കാരം ചൊവ്വ രാവിലെ 11 ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. കേരള സർവകലാശാല എമരിറ്റസ് പ്രഫസർ, ഇന്ത്യൻ സോഷ്യോളജിക്കൽ സൊസൈറ്റി പ്രസിഡന്റ്, യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കലിഫോർണിയയിൽ വിസിറ്റിംഗ് ഫാക്കൽറ്റി, ഐക്യരാഷ്ട്ര സഭയുടെ ഇന്ത്യൻ പ്രതിനിധി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അന്താരാഷ്ട്രാ സംഘടനകളുടെ വിവിധ മേഖലകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഭാര്യ: കരൂർ കുടുംബാംഗമായ അഡ്വ. ഗ്രേസി ജോണ്‍ കട്ടക്കയം. മക്കൾ: ജിബി ജോണ്‍ (അസി.എഡിറ്റർ, ടൈംസ് ഓഫ് ഇന്ത്യ, ന്യൂഡൽഹി), ജിഷ ജോണ്‍ (യുഎസ്എ). മരുമക്കൾ: മീര മാത്യു തേരേഴത്ത് (അസി. പ്രഫസർ സിംബിയോസിസ് സർവകലാശാല, ന്യൂഡൽഹി), വിവേക് മീൻപുഴയ്ക്കൽ (യുഎസ്എ).
ഡോ. ജേക്കബ് ജോണ്‍ കട്ടക്കയം അന്തരിച്ചു
01:51 AM Dec 08, 2019 | Deepika.com