കൊച്ചി: മതിയായ രേഖകളില്ലാതെ ട്രെയിനില്‍ വിദേശ കറന്‍സി കടത്തിയ യുവാവിനെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആർപിഎഫ്) പിടികൂടി. കോഴിക്കോട് കരിയാത്തന്‍കാവ് മടയില്‍ എം.എ. എബിന് (24) ആണ് അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആര്‍പിഎഫിന്റെ പിടിയിലായത്. കണ്ണൂര്‍-ആലപ്പുഴ എക്സ്പ്രസിലാണ് ഇയാള്‍ അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയത്.
ഇയാളുടെ ബാഗില്‍ നിന്നു 34.7 ലക്ഷം രൂപ മൂല്യമുള്ള സൗദി റിയാല്‍ പിടിച്ചെടുത്തു. നെടുമ്പാശേരി എയര്‍പോര്‍ട്ടിലുള്ള ഒരു സ്ഥാപനത്തിലേക്കാണ് നോട്ടുകള്‍ കൊണ്ടുവന്നതെന്ന് യുവാവ് ആർപിഎഫിനോട് പറഞ്ഞു. കൂടുതല്‍ നിയമനടപടികള്‍ക്കായി യുവാവിനെയും പിടിച്ചെടുത്ത വിദേശ കറന്‍സിയും കസ്റ്റംസ് പ്രവിന്റീവ് ഡിവിഷനു കൈമാറിയതായി ആര്‍പിഎഫ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എസ്. ഗോപകുമാര്‍ പറഞ്ഞു.
ട്രെയിനില്‍ വിദേശ കറന്‍സിയുമായി യുവാവ് പിടിയില്‍
12:43 AM Dec 08, 2019 | Deepika.com