കൊച്ചി: 2020 മേയ് മാസത്തിലെ സിഎ ഫൈനൽ, ഇന്റർമീഡിയറ്റ് പരീക്ഷയ്ക്കുവേണ്ടിയുള്ള റിവിഷൻ ക്ലാസുകൾ യഥാക്രമം ജനുവരി 14 മുതൽ ഏപ്രിൽ എട്ടു വരെയും, ഫെബ്രുവരി നാലു മുതൽ ഏപ്രിൽ അഞ്ചുവരെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ എറണാകുളം ദിവാൻസ് റോഡിലുള്ള ഐസിഎഐ ഭവനിൽ നടക്കുന്നതാണെന്ന് ശാഖ ചെയർമാൻ അറിയിച്ചു. ഇന്ത്യയുടെ നാനാഭാഗങ്ങളിൽനിന്നുള്ള പരിചയസന്പന്നരായ അധ്യാപകർ പരീക്ഷാധിഷ്ഠിത റിവിഷൻ ക്ലാസുകൾ നയിക്കും.
കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ശാഖ വെബ്സൈറ്റ് www.kochiicai.org സന്ദർശിക്കുകയോ അല്ലെങ്കിൽ ഓഫീസുമായി 8330885021 / 0484 2910651 / 2910652 ബന്ധപ്പെടുകയോ ചെയ്യണം.
സിഎ പരീക്ഷയ്ക്കുവേണ്ടിയുള്ള റിവിഷൻ ക്ലാസുകൾ
12:43 AM Dec 08, 2019 | Deepika.com