കൊച്ചി: എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലാ വിസിയായി ഡോ. എം.എസ്. രാജശ്രീ തുടരുന്നതു തടയണമെന്നാവശ്യപ്പെട്ട് ആലുവ സ്വദേശി ഡോ. പി.എസ്. ശ്രീജിത്ത് നല്കിയ ഹര്‍ജിയില്‍ സര്‍ക്കാരിനും യുജിസിക്കും നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശം.
വിസിയെ കണ്ടെത്താന്‍ നിയോഗിച്ച സേര്‍ച്ച് കമ്മിറ്റിയുടെ ഘടന യുജിസി നിഷ്കര്‍ഷിച്ച തരത്തിലായിരുന്നില്ലെന്നും കമ്മിറ്റി ഒരാളെ മാത്രം ശിപാര്‍ശ ചെയ്തതിനാല്‍ ഉചിതമായ വ്യക്തിയെ തെരഞ്ഞെടുക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് അവസരം ലഭിച്ചില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
നിയമന നടപടികളില്‍ ചട്ടം പാലിച്ചില്ലെന്നു സര്‍വകലാശാലയില്‍നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍നിന്നു വ്യക്തമാണെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയിരുന്നു. ചട്ടങ്ങള്‍ പാലിച്ചു പുതിയ വിസിയെ നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം.
സാങ്കേതിക സര്‍വകലാശാലാ വിസി: ഹര്‍ജിയില്‍ നോട്ടീസ്
12:16 AM Dec 07, 2019 | Deepika.com