കൊച്ചി: ബത്തേരിയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയായ ഷഹ്ല ഷെറിന് ക്ലാസ് റൂമിൽ വച്ചു പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ സ്കൂള്‍ അധ്യാപകരെ തത്കാലം അറസ്റ്റ് ചെയ്യില്ലെന്നു പോലീസ് ഇന്നലെ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
ബത്തേരി സര്‍വജന ഹൈസ്കൂള്‍ അധ്യാപകനായ ഷജില്‍, വൈസ് പ്രിന്‍സിപ്പല്‍ കെ.കെ. മോഹനന് എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണു പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, കുറ്റകൃത്യത്തില്‍ ഇവർക്കുള്ള പങ്ക് വ്യക്തമാക്കി പോലീസ് വിശദമായ സ്റ്റേറ്റ്മെന്റ് നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു.
അധ്യാപകരുടെ അറസ്റ്റ് ഉടനില്ലെന്നു പോലീസ്
12:16 AM Dec 07, 2019 | Deepika.com