കൊച്ചി: ഖത്തറിലെ മലയാളിയുടെ കന്പനിയിൽനിന്നു 2.5 കോടി രൂപ തട്ടിയെടുത്തു മുങ്ങിയെന്ന കേസിൽ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ശ്യാംരാജ് നടരാജൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഹർജിക്കാരനോട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാൻ നിർദേശിച്ചിട്ടുണ്ട്.
എറണാകുളം സ്വദേശിയായ ഫ്രാൻസിസ് ജോർജ് ഫെഡറിക്കിന്റെ ദോഹയിലെ ഫീൽഡ് ഇൻഡസ്ട്രിയൽ സപ്ലൈസ് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റായിരുന്നു ശ്യാംരാജ്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടി ഫോർ സ്റ്റാർ ഏജൻസീസ് എന്ന മറ്റൊരു സ്ഥാപനം മുഖേനയാണ് ഇവർ നൽകിയിരുന്നത്.
ഫോർ സ്റ്റാർ ഏജൻസീസിലെ രണ്ടു ജീവനക്കാരുമായി ഗൂഢാലോചന നടത്തി പ്രതി വ്യാജരേഖ ചമച്ച് 2.5 കോടി രൂപ തട്ടിയെടുത്തെന്നാണു കേസ്.
2.5 കോടി രൂപ തട്ടിയ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി
11:42 PM Dec 06, 2019 | Deepika.com