കാഞ്ഞിരപ്പള്ളി: വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരം നാലിനാണു സംഭവം. സ്കൂൾ വിട്ടു വീട്ടിലെത്തിയ 13 വയസുകാരിയെ വെള്ളം ചോദിച്ചു വീട്ടിലെത്തിയ യുവാവ് പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടിൽ ഈ സമയം മറ്റാരും ഉണ്ടായിരുന്നില്ല.
പെൺകുട്ടി ഫോൺ വിളിച്ചറിയച്ചതോടെയാണു വീട്ടുകാർ വിവരം അറിഞ്ഞത്. സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ യുവാവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
പോക്സോ, 376 വകുപ്പുകൾ പ്രകാരമാണു കേസെടുത്തിരിക്കുന്നതെന്നു പോലീസ് അറിയിച്ചു. പ്രതി കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശിയാണെന്ന് സംശയം ഉള്ളതായി പോലീസ് പറഞ്ഞു.
വീട്ടിൽ അതിക്രമിച്ചു കയറി എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി
11:40 PM Dec 06, 2019 | Deepika.com