തിരുവല്ല: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും പുഷ്പഗിരി മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് സെന്ററും സഹകരിച്ചു പ്രവർത്തിക്കാനുള്ള ധാരണ പത്രത്തിൽ ഒപ്പുവച്ചു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു പരിശോധന ഉപകരണങ്ങൾ മുതൽ ചികിത്സാ ഉപകരണങ്ങൾ വരെ നിർമിക്കാൻ ഈ ഉടന്പടി ഗുണകരമാവും. ഗവേഷണ വിദ്യാർഥികൾക്കു നൂതന ആശയങ്ങൾ പ്രായോഗികതയിലേക്കു കൊണ്ടുവരാൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സൗകര്യങ്ങളും മെഡിക്കൽ കോളജിലെ റിസർച്ച് സെന്ററിന്റെ സൗകര്യങ്ങളും പ്രയോജനപ്പെടുത്താം.
കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ. എൻ. മധുസൂദനൻ, രജിസ്ട്രാർ പ്രഫ.കെ. അജിത, ഐആർഎഎ ഡയറക്ടർ ഡോ. വിനോദ് കുമാർ പി.പി , പോളിമർ സയൻസ് വിഭാഗം മേധാവി ഡോ. ഹണി ജോണ്, അസോസിയേറ്റ് പ്രഫ.ഡോ. ജി.എസ്.ശൈലജ, പുഷ്പഗിരി അക്കാഡമിക്സ് ആൻഡ് റിസർച്ച് ഡയറക്ടർ ഫാ. ഡോ. മാത്യു മഴവഞ്ചേരിൽ, റിസർച്ച് കോർഡിനേറ്റർ ഡോ. യോഗേഷ് ദത്ത്, ഡോ. നെബു ജോർജ് തോമസ് എന്നിവരുടെ സാന്നിധ്യത്തിലാണു ധാരണ പത്രം ഒപ്പു വച്ചത്.
കുസാറ്റുമായി പുഷ്പഗിരി മെഡിക്കൽ കോളജും കരാർ ഒപ്പുവച്ചു
11:24 PM Dec 06, 2019 | Deepika.com