തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല 2019-20 അധ്യയന വർഷത്തെ പി എച് ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 20 ആണ്. പാർട്ട് ടൈം, ഫുൾ ടൈം ഗവേഷണത്തിന് അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളജുകളിലെ അധ്യാപർക്കും പുറമെയുള്ള അപേക്ഷകർക്കും പി എച്ഡി പാർട്ട് ടൈം പ്രോഗ്രാമിലേക്കു അപേക്ഷിക്കാം. 10 ഫുൾ ടൈം വിദ്യാർഥികൾക്ക് മൂന്ന് വർഷത്തേക്ക് യൂണിവേഴ്സിറ്റിയുടെ ഫെല്ലോഷിപ്പ് ലഭിക്കും.
പ്രവേശന പരീക്ഷയിൽ 45 ശതമാനം മാർക്ക് നേടുന്നവരെ അഭിമുഖത്തിനു ക്ഷണിക്കും. നോട്ടിഫിക്കേഷന്‍ www.ktu.edu.in. എസ്സി, എസ് ടി, ഒ ബി സി (നോൺ ക്രീമിലേയേർ), അംഗപരിമിതർ എന്നീ വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് വേണ്ടുന്ന മിനിമം സി ജി പി എ 5.5. മാനേജ്മെന്റിൽ പി എച് ഡി ചെയ്യാൻ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദമോ, ഏതെങ്കിലും നാഷണൽ ഇൻസ്റ്റിട്യൂട്ടിൽ നിന്നു മാനേജ്മെന്റിലുള്ള പിജി ഡിപ്ലോമയോ മാനേജ്മെന്റ് അനുബന്ധ സ്ട്രീമിൽ എൻജിനിയറിംഗ് / ടെക്നോളജിയിൽ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം.
കേരള സാങ്കേതിക സർവകലാശാലയിൽ പിഎച്ച്ഡി ക്ക് അപേക്ഷിക്കാം
11:20 PM Dec 06, 2019 | Deepika.com