തൃശൂർ: മൈലിപ്പാടത്തുള്ള ചേതന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോക്കോളജിയുടെ ആഭിമുഖ്യത്തിൽ ഗായകർ, സംഗീത വിദ്യാർഥികൾ, അധ്യാപകർ, പ്രസംഗകർ, മറ്റ് വിവിധ ശബ്ദോപയോക്താക്കൾ എന്നിവർക്കായി ഫെബ്രുവരി ഏഴ്, എട്ട്, ഒന്പത് തീയതികളിൽ വോക്കോളജി (ശബ്ദശാസ്ത്രം) ശില്പശാലയും സർട്ടിഫിക്കറ്റ് കോഴ്സും നടത്തും.
ശബ്ദസംസ്കരണം, ശബ്ദക്ഷമത, ശാസ്ത്രീയമായ ശബ്ദോല്പത്തി, ശബ്ദസംരക്ഷണം, ശബ്ദപ്രശ്ന പരിഹാരം എന്നിവയെ അടിസ്ഥാനമാക്കി ഇന്ത്യയിലെ പ്രഥമ വോക്കോളജിസ്റ്റ് റവ.ഡോ. പോൾ പൂവത്തിങ്കൽ, പ്രശസ്ത ലാറിക്കോളജിസ്റ്റ് ഡോ. ആർ. ജയകുമാർ, വോയ്സ് പരിശീലകൻ ബിനു ജോണ്, സംഗീത ശാസ്ത്ര വിദഗ്ധൻ പ്രഫ. ജോർജ് എസ്. പോൾ, യോഗാധ്യാപകൻ മനോജ് ഭാസ്കർ എന്നിവർ ക്ലാസ് നയിക്കും. ഫോണ്- 0487 - 2336667,
വോക്കോളജി ശില്പശാലയും സർട്ടിഫിക്കറ്റ് കോഴ്സും
11:20 PM Dec 06, 2019 | Deepika.com