സ്പോട്ട് അലോട്ട്മെന്റ് പത്തിന്
11:20 PM Dec 06, 2019 | Deepika.com
തിരുവനന്തപുരം: സർക്കാർ സ്വാശ്രയ സ്ഥാപനങ്ങളിലെ ഡിഫാം, ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ, മറ്റു പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലെ 2019-20 അധ്യയന വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് സ്പോട്ട് അലോട്ട്മെന്റ് നടത്തും. താത്പര്യമുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എസ്സി/എസ്ടി വിഭാഗത്തിലുള്ള അപേക്ഷാർഥികൾ എൽബിഎസ് സെന്ററിന്റെ അതത് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ 10ന് സ്പോട്ട് രജിസ്ട്രേഷൻ ചെയ്ത് സെന്ററുകളിൽ അലോട്ട്മെന്റിൽ പങ്കെടുക്കണം. രജിസ്റ്റർ ചെയ്തിട്ടുള്ളവരെ മാത്രമേ അലോട്ട്മെന്റിൽ പരിഗണിക്കുകയുള്ളു. എല്ലാ വിഭാഗക്കാർക്കുമായി സ്പോട്ട് രജിസ്ട്രേഷൻ ആൻഡ് ഓൺലൈൻ അലോട്ട്മെന്റ് നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷാർഥികൾ എൽബിഎസ് സെന്ററിന്റെ അതത് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ 11നും 12നും സ്പോട്ട് രജിസ്ട്രേഷൻ ചെയ്ത് കോളജ് ഓപ്ഷൻസ് നൽകണം. ഓൺലൈൻ അലോട്ട്മെന്റ് 13ന് പ്രസിദ്ധീകരിക്കും. സ്വാശ്രയ കോളജുകളിൽ പ്രവേശനം നേടിയവർ No Objection cum Possession Certificate രജിസ്ട്രേഷൻ സമയത്ത് നിർബന്ധമായും കൊണ്ടുവരണം. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസ് അടച്ച് പ്രവേശനം നേടണം. ഫോൺ: 2560360, 361, 362, 363, 364,