എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴി തൊഴിൽ നൽകുന്നത് തുടരും
11:20 PM Dec 06, 2019 | Deepika.com
തിരുവനന്തപുരം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി തൊഴിൽ നൽകുന്ന രീതി അതേപടി തുടരുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. സ്വീപ്പർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവരെ കുടുംബശ്രീവഴി എടുക്കും. ആദ്യം ഇറങ്ങിയ ഉത്തരവിൽ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്ന് പുതിയ ഉത്തരവിറക്കിയതായും മന്ത്രി പറഞ്ഞു.