ശബരിമല: ഭക്ഷണവില കൂട്ടില്ല
11:49 PM Dec 05, 2019 | Deepika.com
കൊച്ചി: ശബരിമല സന്നിധാനത്തും പന്പയിലും ഭക്ഷണസാധനങ്ങളുടെ വില കൂട്ടണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി ഇക്കാര്യം ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നൽകിയ ഹർജി തീർപ്പാക്കി. ഭക്ഷണസാധനങ്ങൾക്ക് 2015 ൽ നിശ്ചയിച്ച അതേ നിരക്കാണ് ഇത്തവണയും കളക്ടർ ഏർപ്പെടുത്തിയിരിക്കുന്നതെന്നു ഹോട്ടലുടമകൾക്കുവേണ്ടി സമിതി നൽകിയ ഹർജിയിൽ ആരോപിച്ചിരുന്നു. കളക്ടർക്ക് നിവേദനം നൽകാൻ ഹർജിക്കാർക്ക് തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടർന്നാണു ഹർജി തീർപ്പാക്കിയത്.