പത്തനംതിട്ട: സവാളയ്ക്കും ഉള്ളിക്കും ഉണ്ടായിട്ടുള്ള വിലക്കയറ്റത്തിൽ ഇടപെടണമെന്നു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി. തിലോത്തമൻ. കോഴഞ്ചേരിയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സപ്ലൈകോയിൽ അവശ്യവസ്തുക്കൾക്ക് ഉണ്ടായിട്ടുള്ള ക്ഷാമം ഉടൻ പരിഹരിക്കും. ഇ ടെൻഡറിൽ വന്ന പിഴവാണ് ഇത്തരത്തിൽ പ്രതിസന്ധിക്കു കാരണം- മന്ത്രി പറഞ്ഞു. സപ്ലൈകോയിൽ അവശ്യസാധനങ്ങൾക്കു ക്ഷാമമാണെന്നു കഴിഞ്ഞദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
സപ്ലൈകോയിലെ പ്രതിസന്ധി പരിഹരിക്കും: മന്ത്രി തിലോത്തമൻ
11:48 PM Dec 05, 2019 | Deepika.com