നാടക പ്രവർത്തകരുടെ സംസ്ഥാന സമ്മേളനം
11:48 PM Dec 05, 2019 | Deepika.com
കൊച്ചി: നാടകരംഗത്ത് പ്രവർത്തിക്കുന്നവരുടെ സംഘടന ‘നാടകി’ന്റെ പ്രഥമ സംസ്ഥാന സമ്മേളനം 13 മുതൽ 15 വരെ തീയതികളിൽ എറണാകുളം മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. സാഹിത്യകാരൻ എൻ.എസ്. മാധവൻ ഉദ്ഘാടനം ചെയ്യും.