കോട്ടയം: ദീർഘകാലമായി കോട്ടയത്തു താമസിച്ചു വന്ന അമേരിക്കക്കാരൻ മരിച്ചു. മൃതദേഹം കോട്ടയത്ത് സംസ്കരിക്കും. കോട്ടയം ലോഗോസ് ജംഗ്്ഷനിലെ മൗണ്ട് ഫോർട്ട് അപ്പാർട്ടുമെന്റിൽ താമസക്കാരനായിരുന്ന അമേരിക്കയിലെ ഓർഗോണ്സിറ്റി സ്വദേശി ജയിംസ് ലീ മില്ലറാ (78)റാണു മരിച്ചത്. മൃതദേഹം കോട്ടയത്തു സംസ്കരിക്കാൻ ബന്ധുക്കൾ പോലീസിന്റെ അനുവാദം ആവശ്യപ്പെട്ടിട്ടുണ്ട്.
ചൊവ്വാഴ്ച സഹോദരിയും ബന്ധുക്കളും നാട്ടിലെത്തിയ ശേഷം മൃതദേഹം സംസ്കരിക്കും.കേരളം ഇഷ്ടമായ ഇദ്ദേഹം വിശ്രമജീവിതം ആസ്വദിക്കുന്നതിനായാണു കോട്ടയത്ത് എത്തിയത്. 2003 മുതൽ കോട്ടയത്തു താമസിച്ചു വരികയായിരുന്നു.വിവിധ ബൈബിൾ കോളജുകളിൽ അധ്യാപകനായിരുന്ന ഇദ്ദേഹം ഒരു കെയർ ടേക്കർക്കൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്നു അസ്വഭാവിക മരണത്തിനു ഈസ്റ്റ് പോലീസ് കേസെടുക്കുകയും പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തു.
അമേരിക്കക്കാരൻ കോട്ടയത്തു മരിച്ചു
11:48 PM Dec 05, 2019 | Deepika.com