തിരുവനന്തപുരം: കൈതമുക്ക് ഉപ്പിടാംമൂട് റെയിൽവേ പുറന്പോക്കിൽ പട്ടിണിക്കിട്ടു കുട്ടികളെ തല്ലിയ കേസിൽ അച്ഛൻ കുഞ്ഞുമോനെ (36) പോലീസ് അറസ്റ്റ് ചെയ്തു. ശിശുക്ഷേമ സമിതിയുടെ പരാതിയിൽ ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരം ഇന്നലെ രാത്രിയോടെയാണു വഞ്ചിയൂർ പോലീസ് കുഞ്ഞുമോനെ അറസ്റ്റ് ചെയ്തത്.
പട്ടിണി കിടന്ന ഒരു കുടുംബത്തിലെ കുട്ടികൾ മണ്ണുതിന്നെന്ന ആരോപണം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. പട്ടിണിയെത്തുടർന്നു നാല് കുട്ടികളെ അമ്മ ശിശുക്ഷേമ സമിതിക്കു കൈമാറിയിരുന്നു. അച്ഛൻ ക്രൂരമായി മർദിക്കാറുണ്ടായിരുന്നെന്നും ഭക്ഷണം നൽകാറില്ലായിരുന്നുവെന്നും ശിശുക്ഷേമ സമിതിക്കു മുന്നിൽ കുട്ടികൾ മൊഴി നൽകിയിരുന്നു.
കുട്ടികളെ പട്ടിണിക്കിട്ടു തല്ലിയ അച്ഛൻ അറസ്റ്റിൽ
11:25 PM Dec 05, 2019 | Deepika.com