വീസ തട്ടിപ്പ്: യുവതി പിടിയിൽ
11:25 PM Dec 05, 2019 | Deepika.com
നെടുമ്പാശേരി: വീസയിൽ തട്ടിപ്പ് കാണിച്ച് കുവൈറ്റിലേക്ക് കടക്കാൻ ശ്രമിച്ച യുവതി വിമാന ത്താവളത്തിൽ പിടിയിൽ. നേപ്പാൾ സ്വദേശിനി എസ്. ബുദ്ധു മായയാണ് (38) പിടിയിലായത്. കുവൈത്തിൽ വീട്ടു ജോലി ചെയ്തിരുന്ന ഇവരുടെ ലേബർ കാർഡ് പിടിച്ചുവച്ചിരുന്നു. വീസ തീയതി അവസാനിച്ചതാണ്. കുവൈത്തിലെത്തി പുതിയ ജോലി കണ്ടെത്താനാണ് വീസയിൽ തിരുത്ത് വരുത്തിയത്. ഇവരെ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.