തിരുവനന്തപുരം: 2014 ഏപ്രിൽ ഒന്നിനു ശേഷമുള്ള കാലയളവിൽ നികുതി അടയ്ക്കാത്ത വാഹനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 31ന് അവസാനിക്കും.
2019 മാർച്ച് 31ന് അഞ്ച് വർഷമോ അതിലധികമോ നികുതി കുടിശികയുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് അവസാനത്തെ അഞ്ച് വർഷത്തെ നികുതിയുടെ 20 ശതമാനം അടച്ചും, നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 30 ശതമാനം അടച്ചും നികുതി കുടിശിക തീർപ്പാക്കാം. വാഹനം കൈവശം ഇല്ലെങ്കിലോ, കൈമാറ്റം ചെയ്തോ, പെട്ടിപ്പൊളിഞ്ഞു പോകുകയോ ചെയ്തിട്ടുള്ള വാഹന ഉടമകൾ ഈ അവസരം പ്രയോജനപ്പെടുത്തണം. 31ന് ശേഷം ഈ സൗകര്യം ലഭിക്കില്ല.
മോട്ടോർവാഹന നികുതി കുടിശിക: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 31 വരെ
11:12 PM Dec 05, 2019 | Deepika.com