ട്രെ​യി​ൻ നി​യ​ന്ത്ര​ണം

11:12 PM Dec 05, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ധു​​​ര ഡി​​​വി​​​ഷ​​​നി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ​​​ണി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ താ​​​ഴെ പ​​​റ​​​യു​​​ന്ന ട്രെ​​​യി​​​നു​​​ക​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കു​​​ക​​​യോ, നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക​​​യോ ചെ​​​യ്തു.

തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ ഇ​​​ന്‍റ​​​ർ​​​സി​​​റ്റി എ​​​ക്സ്പ്ര​​​സ്, ഈ ​​​മാ​​​സം 09, 16, 23, 25 30 തീ​​​യ​​​തി​​​ക​​​ളി​​​ലൊ​​​ഴി​​​കെ ഇ​​​ന്നു മു​​​ത​​​ൽ 31 വ​​​രെ കോ​​​വി​​​ൽ​​​പ്പ​​​ട്ടി​​​യ്ക്കും - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​നു​​​മി​​​ട​​​യി​​​ൽ ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ - തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി ഇ​​​ന്‍റ​​​ർ​​​സി​​​റ്റി എ​​​ക്സ്പ്ര​​​സ് ഈ ​​​മാ​​​സം 09, 16, 23, 25 30 തീ​​​യ​​​തി​​​ക​​​ളി​​​ലൊ​​​ഴി​​​കെ ഇ​​​ന്നു മു​​​ത​​​ൽ 31 വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​നും കോ​​​വി​​​ൽ​​​പ്പ​​​ട്ടി​​​യ്ക്കു​​​മി​​​ട​​​യി​​​ൽ ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കും.

ചെ​​​ന്നൈ എ​​​ഗ്മോ​​​ർ - ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്സ്പ്ര​​​സ് ഈ ​​​മാ​​​സം 12, 19, 26 തീ​​​യി​​​തി​​​ക​​​ളി​​​ലൊ​​​ഴി​​​കെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വ​​​ഴി​​​മ​​​ധ്യേ നി​​​യ​​​ന്ത്രി​​​ക്കു​​​ക​​​യും, തി​​​രു​​​നെ​​​ൽ​​​വേ​​​ലി​​​യി​​​ൽ 2.15 മ​​​ണി​​​ക്കൂ​​​ർ വൈ​​​കി എ​​​ത്തി​​​ച്ചേ​​​രു​​​ക​​​യും ചെ​​​യ്യും.