കാലടി: സർവകലാശാലകളിലെയും കോളജുകളിലെയും മാനവിക വിഷയങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകാനായി യുജിസി പുതുതായി നടപ്പിൽ വരുത്തുന്ന സ്കീം ഫോർ ട്രാൻസ്-ഡിസിപ്ലിനറി റിസർച്ച് ഫോർ ഇന്ത്യാസ് ഡെവലപ്പിംഗ് ഇക്കോണമി (എസ്ടിആർഐഡിഇ) പദ്ധതിയിൽ കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാലയും.
സംസ്കൃത സർവകലാശാല സമർപ്പിച്ച ഗവേഷണ പ്രപ്പോസലിന്റെയും അക്കാഡമിക് പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെയും അടിസ്ഥാനപ്പെടുത്തിയാണു തെരഞ്ഞെടുത്തത്. മൂന്ന് വർഷത്തെ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ വരെ സർവകലാശാലയ്ക്ക് ലഭിക്കും. കേരളത്തിൽ നിന്ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയും എംജി സർവകലാശാലയുമാണ് എസ്ടിആർഐഡിഇ പദ്ധതിയിൽ അർഹത നേടിയത്.
കാലടി സംസ്കൃതസർവകലാശാലയ്ക്ക് അംഗീകാരം
11:12 PM Dec 05, 2019 | Deepika.com