മ​ധ്യ​സ്ഥ ച​ർ​ച്ച വേ​ണ്ട: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ

12:53 AM Dec 05, 2019 | Deepika.com
കൊ​​​ച്ചി: സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി വ​​​ന്നു ക​​​ഴി​​​ഞ്ഞ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​ല​​​ങ്ക​​​ര​​​സ​​​ഭാ ത​​​ർ​​​ക്ക വി​​​ഷ​​​യ​​​ത്തി​​​ൽ മ​​​ധ്യ​​​സ്ഥ ച​​​ർ​​​ച്ച​​​യു​​​ടെ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്ന് മ​​​ല​​​ങ്ക​​​ര ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് അ​​​ധ്യ​​​ക്ഷ​​​ൻ ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ർ​​​ത്തോ​​​മ പൗ​​​ലോ​​​സ് ദ്വി​​​തി​​​യ​​​ൻ കാ​​​തോ​​​ലി​​​ക്ക ബാ​​​വ. എ​​​റ​​​ണാ​​​കു​​​ളം വ​​​ഞ്ചി​ സ്ക്വ​​​യ​​​റി​​​ൽ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് ക്രൈ​​​സ്ത യു​​​വ​​​ജ​​​ന​​​പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ സ​​​ഹ​​​ന​​​സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പാ​​​ത ക്രൈ​​​സ്ത​​​വ സ​​​ഭ​​​യ്ക്ക് യോ​​​ജി​​​ച്ച​​​ത​​​ല്ല. കോ​​​ട​​​തി​​​വി​​​ധി അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട് അ​​​രാ​​​ജ​​​ക​​​ത്വ​​​മാ​​​ണ്. കോ​​​ത​​​മം​​​ഗ​​​ലം പ​​​ള്ളി വി​​​ഷ​​​യ​​​ത്തി​​​ൽ കോ​​​ട​​​തി വി​​​ധി അ​​​നു​​​സ​​​രി​​​ക്കാ​​​തെ യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗം അ​​​രാ​​​ജ​​​ക​​​ത്വം സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​ണ്. പ​​​ള്ളി ത​​​ർ​​​ക്ക വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന് അ​​​ന​​​ങ്ങാ​​​പ്പാ​​​റ ന​​​യ​​​മാ​​​ണു​​​ള്ള​​​ത്. വി​​​ഷ​​​യ​​​ത്തി​​​ൽ മ​​​റ്റു സ​​​ഭാ മേ​​​ല​​​ധ്യ​​​ക്ഷ​​ൻ​​മാ​​​ർ ന​​​ൽ​​​കി​​​യ ക​​​ത്തി​​​ന് താ​​​ൽ​​​പ​​​ര്യ​​​മി​​​ല്ലെ​​​ന്ന​​​റി​​​യി​​​ച്ച് മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​മാ​​രാ​​യ യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ മി​​​ലി​​ത്തി​​യോ​​​സ്, യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റ​​​മോ​​​സ്, ​യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ ദി​​​യ​​​സ്കോ​​​റ​​​സ്, വൈ​​​ദി​​​ക ട്ര​​​സ്റ്റി ഫാ​.​​​എം.​​​ഒ. ജോ​​​ണ്‍, അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ബി​​​ജു ഉ​​​മ്മ​​​ൻ, കേ​​​ന്ദ്ര എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് മെ​​​ന്പ​​​ർ മി​​​ന്‍റ മ​​​റി​​​യം വ​​​ർ​​​ഗീ​​​സ്, എ​​​ൽ​​​ജോ​​​വ് സി.​​​ചു​​​മ്മാ​​​ർ, തോ​​​മ​​​സ് പോ​​​ൾ റ​​​ന്പാ​​​ൻ, ഫാ.​​​സി.​​​എം. രാ​​​ജു, ഫാ. ​​​ഔ​​​ഗേ​​​ൻ റ​​​ന്പാ​​​ൻ, ഫാ. ​​​വ​​​ർ​​​ഗീ​​​സ് ടി. ​​​വ​​​ർ​​​ഗീ​​​സ്, ഫാ. ​​​അ​​​ജി കെ. ​​​തോ​​​മ​​​സ്, ഫാ. ​​​ഫി​​​ലി​​​പ്പ് ത​​​ര​​​ക​​​ൻ, ജോ​​​ജി പി. ​​​തോ​​​മ​​​സ്, റോ​​​ണി വ​​​ർ​​​ഗീ​​​സ്, ഫാ.​​​ജെ​​​സ​​​ൻ, ഫാ. ​​​ജോ​​​ണ്‍ ഈ​​​പ്പ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.