കൊച്ചി: ഗിന്നസ് റിക്കാർഡ് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ബൈസിക്കിൾ പരേഡ് 2020 റിപ്പബ്ലിക് ദിനമായ ജനുവരി 26നു കൊച്ചിയിൽ നടക്കും. കഴിഞ്ഞ ജൂണിൽ 1995 സൈക്കിളിസ്റ്റുകളെ പങ്കെടുപ്പിച്ചു തുർക്ക്മെനിസ്ഥാൻ നേടിയ റിക്കാർഡ് മറികടക്കുകയാണ് ലക്ഷ്യം. 3500 സൈക്കിളിസ്റ്റുകളെ പങ്കെടുപ്പിച്ചു ലോകത്തെ ഏറ്റവും നീളം കൂടിയ സിംഗിൾലൈൻ ബൈസിക്കിൾ പരേഡിനാണ് അടുത്ത മാസം കൊച്ചി സാക്ഷ്യം വഹിക്കുകയെന്ന് ഈവന്റ് ഡയറക്ടർ നിഥിൻ പലാൽ പറഞ്ഞു. ഇതിനകം തന്നെ 2000 പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
പരേഡിൽ പങ്കെടുക്കൻ താത്പര്യം ഉള്ളവർക്ക് // bicycleparade.com എന്ന വെബ്സൈറ്റിൽ ജനുവരി അഞ്ചു വരെ രജിസ്റ്റർ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കില്ല. സൈക്കിൾ വിത്ത് പ്രൈഡ് എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.
കൊച്ചിയിൽ പടുകൂറ്റൻ സൈക്കിൾ പരേഡ്
12:19 AM Dec 05, 2019 | Deepika.com