കൊച്ചി: ശബരിമലയിൽ നിലയ്ക്കൽ-പന്പ റൂട്ടിലെ കെഎസ്ആർടിസി സർവീസുകൾക്ക് അധിക നിരക്ക് ഈടാക്കുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി. പാലാ സ്വദേശി ജയിംസ് വടക്കൻ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് തള്ളിയത്.
കെഎസ്ആർടിസി ഉത്സവ സീസണുകളിൽ 30 ശതമാനം അധിക നിരക്കും മലന്പാതകളിൽ 25 ശതമാനം അധിക നിരക്കും ഈടാക്കുന്നത് നിയമപരമല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം.
നിലയ്ക്കൽ-പന്പ റൂട്ടിൽ ഭക്തരെ കുത്തിനിറച്ചാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നതെന്നും സീറ്റിംഗ് കപ്പാസിറ്റിയിൽ കവിഞ്ഞ് യാത്രക്കാരെ കയറ്റി ഇത്തരത്തിൽ സർവീസ് നടത്തുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ശബരിമല അധികനിരക്ക്: കെഎസ്ആർടിസിക്ക് എതിരായ ഹർജി ഹൈക്കോടതി തള്ളി
12:19 AM Dec 05, 2019 | Deepika.com