പാലാ: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസടക്കം ആറു കേസുകളിൽ അറസ്റ്റ് വാറന്റുള്ള പ്രതിയെ പാലായിൽനിന്നു പോലീസ് പിടികൂടി. നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ ഒൻപതാം പ്രതി മൈലാപ്പൂർ വില്ലേജിൽ വെട്ടിപ്പുറം സ്നേഹഭവനിൽ സനൽ കുമാറിനെ(47)യാണ് ഇന്നലെ പാലാ പോലീസ് ഓടിച്ചിട്ടു പിടികൂടിയത്.
പാലാ നഗരത്തിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിൽ സെക്യൂരിറ്റിയായി ജോലി ചെയ്തു വരുകയായിരുന്നു ഇയാൾ. എറണാകുളം ക്രൈംബ്രാഞ്ച് പാലാ പോലീസിനു നൽകിയ രഹസ്യവിവരത്തെത്തുടർന്നു പാലാ സിഐ വി.എ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പോലീസിന്റെ സാന്നിധ്യം മണത്തറിഞ്ഞ ഇയാൾ വ്യാപാരസ്ഥാപനത്തിൽ നിന്നിറങ്ങിയോടിയെങ്കിലും പോലീസ് പിന്തുടർന്നു ടൗണിൽനിന്നു പിടികൂടുകയായിരുന്നു. പ്രതിയെ എറണാകുളത്തുനിന്നെത്തിയ ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറി.
നടി ആക്രമണം: ഒളിവിലായിരുന്ന പ്രതി പാലായിൽ പിടിയിൽ
12:19 AM Dec 05, 2019 | Deepika.com