തുരുത്തി കാനായിൽ ഫാമിലി തെറാപ്പി
12:19 AM Dec 05, 2019 | Deepika.com
ചങ്ങനാശേരി: തുരുത്തി കാനായിൽ ഡിസംബർ 16,17,18,19, തീയതികളിൽ കുടുംബ പ്രേഷിതർക്കും സാമൂഹ്യസേവനരംഗത്തുള്ളവർക്കുമായി ഫാമിലി തെറാപ്പി ആൻഡ് വർക്ക് ഷോപ്പ് നടക്കും. അധ്യാപകർക്കും അജപാലകർക്കും പരിശീലരംഗത്തുള്ളവർക്കും പങ്കെടുക്കാം. രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ പ്രശസ്ത മനഃശാസ്ത്ര വിദഗ്ധൻ റവ.ഡോ. ജേക്കബ് മുളവരിക്കൽ എസ്വിഡി നേതൃത്വംനൽകും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. ഫോണ്: 9447751276. 98477 02651.