കൊച്ചി: ഖരമാലിന്യ സംസ്കരണ ചട്ടം ലംഘിച്ചതിന് 14.59 കോടി രൂപ പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ നൽകിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു.
നോട്ടീസിനെതിരേ നഗരസഭാ സെക്രട്ടറി നൽകിയ ഹർജിയിലാണ് കോടതിയുടെ തീരുമാനം. ഹർജി ഫയലിൽ സ്വീകരിച്ച സിംഗിൾ ബെഞ്ച് മലിനീകരണ നിയന്ത്രണ ബോർഡ് മറുപടി സത്യവാങ്മൂലം നൽകാനും നിർദേശിച്ചിട്ടുണ്ട്.
2018 നവംബർ 22 മുതൽ 2019 ജൂലൈ 31 വരെയുള്ള കാലയളവിൽ നഗരസഭ ഖരമാലിന്യ സംസ്കരണത്തിനു നടപടികൾ സ്വീകരിച്ചത് ചട്ടവിരുദ്ധമാണെന്നാണു മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആരോപണം. ഇതിനെതിരേ നടപടിയെടുക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് വ്യക്തമാക്കി 2019 ഏപ്രിൽ 17ന് ബോർഡ് നോട്ടീസ് നൽകിയിരുന്നു.
തിരുവനന്തപുരം നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ നോട്ടീസിനു സ്റ്റേ
12:19 AM Dec 05, 2019 | Deepika.com