കൊച്ചി: രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന 15ാമത് വാർഷിക മാനേജ്മെന്റ് ഫെസ്റ്റ് "ഇൻഫ്ളോറെ-19’ ന് നാളെ തുടക്കമാകും. രണ്ടു ദിവസങ്ങളിലായി കോളജിൽ നടക്കുന്ന പരിപാടിയുടെ ആപ്തവാക്യം "നാളെയുടെ ഭൂമി വരുംതലമുറയ്ക്ക്’ എന്നതാണ്.
രാവിലെ 10.30ന് ഏഷ്യൻ മാനേജ്മെന്റ് കോണ്‍ക്ലേവ് സ്ഥാപകൻ അമിത് അഗ്നിഹോത്രി പരിപാടി ഉദ്ഘാടനം ചെയ്യും. മൂന്നിന് നടക്കുന്ന ആഘോഷ പരിപാടികളിൽ സിനിമാതാരം സാജു നവോദയ മുഖ്യാതിഥിയാകും.
രാജഗിരിയിൽ "ഇൻഫ്ളോറെ -2019’നു നാളെ തുടക്കം
12:19 AM Dec 05, 2019 | Deepika.com