ജ​പ്തി നോ​ട്ടീ​സ് വീ​ട്ടി​ൽ പ​തി​ച്ചു; ഒരു മാസം പിന്നിട്ടപ്പോൾ ഗൃ​ഹ​നാ​ഥ​ൻ ജീവനൊടുക്കി

11:47 PM Dec 04, 2019 | Deepika.com
ഈ​​രാ​​റ്റു​​പേ​​ട്ട: സ്വ​​കാ​​ര്യ പ​​ണ​​മി​​ട​​പാ​​ടു ​സ്ഥാ​​പ​​നം ജ​​പ്തി നോ​​ട്ടീ​​സ് വീ​​ട്ടി​​ൽ പ​​തി​​ച്ച​​തി​​ന് ഒ​​രു മാ​​സം പി​​ന്നി​​ട്ട​​പ്പോ​​ൾ ഗൃ​​ഹ​​നാ​​ഥ​​നെ തൂ​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. തി​​ട​​നാ​​ട് ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ലെ പൂ​​വ​​ത്തോ​​ടി​​നു സ​​മീ​​പം മൂ​​ന്നാം​​തോ​​ട് ക​​ട്ടാ​​ക്ക​​ൽ കോ​​ള​​നി​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന തൊ​​ടി​​യി​​ൽ ഷാ​​ജി കെ. ​​ദാ​​മോ​​ദ​​ര​​നെ(49)​യാ​​ണ് വീ​​ടി​​നു​​ള്ളി​​ൽ തൂ​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.

ഇ​​യാ​​ൾ മ​​ക​​ളു​​ടെ വി​​വാ​​ഹ ആ​​വ​​ശ്യ​​ത്തി​​നാ​​യി കൊ​​ച്ചി​​യി​​ലു​​ള്ള പ​​ണ​​മി​​ട​​പാ​​ട് സ്ഥാ​​പ​​ന​​ത്തി​​ൽ​നി​​ന്ന് ഒ​​ന്ന​​ര​​ല​​ക്ഷം രൂ​​പ വാ​​യ്പ​​യെ​​ടു​ത്തി​​രു​​ന്നു. ലോ​​ണി​​ൽ 19,500 രൂ​​പ കു​​ടി​​ശി​​ക വ​​രു​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് പ​​ണ​​മി​​ട​​പാ​​ട് സ്ഥാ​​പ​​ന അ​​ധി​​കൃ​​ത​​ർ വീ​​ട്ടി​​ലെ​​ത്തി ജ​​പ്തി നോ​​ട്ടീ​​സ് പ​​തി​​ച്ചു. ക​​ഴി​​ഞ്ഞ മാ​​സം 29നാ​​ണ് നോ​​ട്ടീ​​സ് പ​​തി​​ച്ച​​ത്. ആ​​ശാ​​രി​​പ്പ​​ണി ചെ​​യ്താ​​ണ് ഇ​​യാ​​ൾ കു​​ടും​​ബം പു​​ല​​ർ​​ത്തി​​യി​​രു​​ന്ന​​ത്.

ഭാ​​ര്യ​​യും കൂ​​ലി​​വേ​​ല​​യ്ക്കു പോ​​കു​​മാ​​യി​​രു​​ന്നു​​വെ​​ന്നു നാ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു. ക​​ട​​ബാ​​ധ്യ​​ത​​യാ​​കാം ജീ​വ​നൊ​ടു​ക്കാ​ൻ കാ​​ര​​ണ​​മെ​​ന്നാ​​ണു പോ​​ലീ​​സി​​ന്‍റെ പ്രാ​​ഥ​​മി​​ക നി​​ഗ​​മ​​നം. തി​​ട​​നാ​​ട് പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി മേ​​ൽ​​ന​​ട​​പ​​ടി​ സ്വീ​​ക​​രി​​ച്ചു. മൃ​​ത​​ദേ​​ഹം പോ​​സ്റ്റു​മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം തി​​ട​​നാ​​ട് ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പൊ​​തു​​ശ്മ​​ശാ​​ന​​ത്തി​​ൽ സം​​സ്ക​​രി​​ച്ചു. ഭാ​​ര്യ: ശ്രീ​​ജ. മ​​ക്ക​​ൾ: ഷാ​​ലു​​മോ​​ൾ, ശ്രീ​​ഹ​​രി. മ​​രു​​മ​​ക​​ൻ: സ​​ന​​ൽ (തി​​ട​​നാ​​ട്).