വ​യോ​ധി​ക​നെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി

11:47 PM Dec 04, 2019 | Deepika.com
ക​​ടു​​ത്തു​​രു​​ത്തി: വ​​സ്തു​​ത​​ർ​​ക്ക​​ത്തെ തു​​ട​​ർ​​ന്ന് സ​​ഹോ​​ദ​​ര​​നു​​മാ​​യി വ​​ഴ​​ക്കു​​ണ്ടാ​​കു​​ക​​യും പ​​രി​​ക്കേ​​റ്റ് ആ​​ശു​​പ​​ത്രി​​യി​​ൽ ക​​ഴി​​യു​​ന്ന​​തി​​നി​​ടെ കാ​​ണാ​​താ​​കു​​ക​​യും ചെ​​യ്ത വ​​യോ​​ധി​​ക​​നെ വീ​​ടി​​നു സ​​മീ​​പ​​ത്തെ കാ​​ടു​​പി​​ടി​​ച്ച പു​​ര​​യി​​ട​​ത്തി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ന​​ന്പ്യാ​​കു​​ളം ജം​​ഗ്ഷ​​നി​​ൽ പ​​ല​​ച​​ര​​ക്കു​​ക​​ട ന​​ട​​ത്തു​​ന്ന ന​​ന്പ്യാ​​കു​​ളം ആ​​ന​​ത്തോ​​ട്ടം​​പ​​റ​​ന്പി​​ൽ തോ​​മ​​സ് ചാ​​ണ്ടി (അ​​പ്പ​​ച്ച​​ൻ - 74) യു​​ടെ മൃ​​ത​​ദേ​​ഹ​​മാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ ക​​ണ്ടെ​​ത്തി​​യ​​ത്.

പു​​ര​​യി​​ട​​ത്തി​​ൽ പ​​ണി​​ക്കെ​​ത്തി​​യ തൊ​​ഴി​​ലാ​​ളി​​ക​​ൾ ദു​​ർ​​ഗ​​ന്ധ​​ത്തെ തു​​ട​​ർ​​ന്ന് ന​​ട​​ത്തി​​യ തി​​ര​​ച്ചി​​ലി​​ലാ​​ണ് പൊ​​ട്ട​​ക്കി​​ണ​​റി​​നു സ​​മീ​​പം മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്. മ​​ദ്യ​​ക്കു​​പ്പി​​യും ആ​​സി​​ഡും മൃ​​ത​​ദേ​​ഹ​​ത്തി​​ന്‍റെ സ​​മീ​​പ​​ത്തു​​നി​​ന്നു ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. സം​​ഭ​​വ​​ത്തെ കു​​റി​​ച്ച് പോ​​ലീ​​സ് പ​​റ​​യു​​ന്ന​​ത്- ന​​വം​​ബ​​ർ 24 നാ​​ണ് സ​​ഹോ​​ദ​​ര​​ൻ ജോ​​യി​​യു​​മാ​​യി ത​​ർ​​ക്ക​​ത്ത​​ിലി​​രി​​ക്കു​​ന്ന പ​​റ​​ന്പി​​ൽ വ​​ച്ച് ഇ​​രു​​വ​​രും ത​​മ്മി​​ൽ വ​​ഴ​​ക്കു​​ണ്ടാ​​യ​​ത്. തു​​ട​​ർ​​ന്നു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ പ​​രി​​ക്കേ​​റ്റ അ​​പ്പ​​ച്ച​​ൻ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലും വെ​​ട്ടേ​​റ്റ ജോ​​യി തെ​​ള്ള​​ക​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലും ചി​​കി​​ത്സ തേ​​ടി​​യി​​രു​​ന്നു. സം​​ഭ​​വ​​ത്തി​​ൽ ഇ​​രു​​വ​​ർ​​ക്കു​​മെ​​തി​​രേ ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് കേ​​സെ​​ടു​​ത്തി​​രു​​ന്നു.

26 ന് ​​പോ​​ലീ​​സ് എ​​ത്തും മു​​ന്പ് അ​​പ്പ​​ച്ച​​നെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ​​നി​​ന്നു കാ​​ണാ​​താ​​വു​​ക​​യാ​​യി​​രു​​ന്നു. പു​​റ​​ത്ത് പോ​​യി​​ട്ട് വ​​രാ​​മെ​​ന്ന് ഭാ​​ര്യ റോ​​സ​​മ്മ​​യോ​​ട് പ​​റ​​ഞ്ഞി​​ട്ടാ​​ണ് ഇ​​ദ്ദേഹം പോ​​യ​​ത്. പി​​ന്നീ​​ട് അ​​പ്പ​​ച്ച​​നെ കാ​​ണാ​​നി​​ല്ലെ​​ന്ന ഭാ​​ര്യ​​യു​​ടെ പ​​രാ​​തി​​യി​​ൽ ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സും കേ​​സെ​​ടു​​ത്ത് ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സി​​ന് കൈ​​മാ​​റി. തു​​ട​​ർ​​ന്ന് ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ അ​​പ്പ​​ച്ച​​ന്‍റെ ഡ​​യ​​റി​​യി​​ൽ​​നി​​ന്ന് ത​​നി​​ക്ക് നീ​​തി ല​​ഭി​​ക്കി​​ല്ലെ​​ന്ന ത​​ര​​ത്തി​​ൽ എ​​ഴു​​തി​​യ ആ​​ത്മ​​ഹ​​ത്യാ​​ക്കു​​റി​​പ്പ് ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.

ഇ​​യാ​​ളു​​ടെ മൊ​​ബൈ​​ൽ ഫോ ൺ സ്വി​​ച്ച് ഓ​​ഫ് ആ​​യി​​രു​​ന്ന​​തി​​നാ​​ൽ ഇ​​തുവ​​ഴി​​യു​​ള്ള അ​​ന്വേ​​ഷ​​ണം ന​​ട​​ന്നി​​ല്ല. പി​​ന്നീ​​ട് അ​​പ്പ​​ച്ച​​നെ കാ​​ണാ​​നി​​ല്ലെ​​ന്നു കാ​​ണി​​ച്ചു ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ചത്തെ പ​​ത്ര​​ത്തി​​ൽ വീ​​ട്ടു​​കാ​​ർ പ​​ര​​സ്യം ന​​ൽ​​കി​​യി​​രു​​ന്നു.

ഇ​​ദ്ദേ​​ഹ​​ത്തെ ക​​ണ്ടെ​​ത്താ​​നു​​ള്ള തെ​​ര​​ച്ചി​​ൽ ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്. ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു. അ​​പ്പ​​ച്ച​​ന്‍റെ സം​​സ്കാ​​രം ഇ​​ന്ന​​ലെ കോ​​ത​​ന​​ല്ലൂ​​ർ ക​​ന്തീ​​ശ​​ങ്ങ​​ളു​​ടെ ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ ന​​ട​​ത്തി.