ഹൃ​ദ​യാ​ഘാ​തം: നീ​ലി​മ​ല ക​യ​റ്റ​ത്തി​നി​ടെ തീ​ര്‍​ഥാ​ട​ക​ന്‍ മ​രി​ച്ചു

11:47 PM Dec 04, 2019 | Deepika.com
ശ​ബ​രി​മ​ല: നീ​ലി​മ​ല ക​യ​റ്റ​ത്തി​നി​ടെ തീ​ർ​ഥാ​ട​ക​ൻ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ങ്ങും​മൂ​ട് ബാ​പ്പു​ജി ന​ഗ​റി​ലെ എം. ​രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​രാ (73) ണ് ​നീ​ലി​മ​ല താ​ഴെ വ​ച്ച് ഹൃ​ദ​യാ​ഘാ​തം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് പ​മ്പ​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ്സം​ഭ​വം. മൃ​ത​ദേ​ഹം വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഈ ​തീ​ര്‍​ഥാ​ട​ന കാ​ല​ത്ത് ഇ​തു​വ​രെ പ​ത്ത് തീ​ര്‍​ഥാ​ട​ക​രാ​ണ് മ​രി​ച്ച​ത്.