പ​ര്‍​വത സൈ​ക്ലിം​ഗ്: എം​ടി​ബി കേ​ര​ള 2019 മ​ത്സ​ര​ങ്ങ​ള്‍ വ​യ​നാ​ട്ടി​ല്‍

11:47 PM Dec 04, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ഹ​​​സി​​​ക സൈ​​​ക്കി​​​ള്‍ യാ​​​ത്ര ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​വ​​​ര്‍​ക്കാ​​​യി എം​​​ടി​​​ബി കേ​​​ര​​​ള​​​യു​​​ടെ ആ​​​റാ​​​മ​​​ത് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ വ​​​യ​​​നാ​​​ട് മാ​​​ന​​​ന്ത​​​വാ​​​ടി​​​യി​​​ലെ പ്രി​​​യ​​​ദ​​​ര്‍​ശ​​​നി ടീ ​​​എ​​​ന്‍​വ​​​യ​​​ണ്‍​സി​​​ല്‍ ന​​​ട​​​ക്കും. ഈ ​​​മാ​​​സം 21 മു​​​ത​​​ല്‍ 22 വ​​​രെ​​​യാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍. അ​​​ഡ്വ​​​ഞ്ച​​​ര്‍ സൈ​​​ക്ലിം​​​ഗി​​​ലെ രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​നൊ​​​ന്നാ​​​യ എം​​​ടി​​​ബി കേ​​​ര​​​ള​​​യി​​​ല്‍ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ള്‍​ക്കും അ​​​ല്ലാ​​​ത്ത​​​വ​​​ര്‍​ക്കു​​​മാ​​​യി (അ​​​മ​​​ച്വ​​​ര്‍) പ്ര​​​ത്യേ​​​കം മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ണ്ടാ​​​കും.