കോട്ടയം: കേരളാ ജനപക്ഷം സംസ്ഥാന നേതൃസംഗമവും കർഷക സെമിനാറും ഏഴിനു രാവിലെ ഒന്പതിനു സിഎസ്ഐ റിട്രീറ്റ് സെന്ററിൽ ചേരും. രാവിലെ 9.30നു പി.സി. ജോർജ് എംഎൽഎ നേതൃസംഗമം ഉദ്ഘാടനം ചെയ്യും. ചെയർമാൻ ഇ.കെ. ഹസൻകുട്ടി അധ്യക്ഷത വഹിക്കും. കർഷക സെമിനാർ വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. വിവിധ കർഷകർ ക്ലാസ് നയിക്കും.
ആനുകാലിക രാഷ്ട്രീയ വിഷയങ്ങളും കാർഷിക മേഖലയിലെ പ്രതിസന്ധികളും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പും ക്യാന്പിൽ ചർച്ച ചെയ്യും.
ജനപക്ഷം കർഷക സെമിനാർ
11:47 PM Dec 04, 2019 | Deepika.com