"ബൈ​​ബി​​ൾ ക്വി​​സ് ഗോ​​സ്പ​​ൽ’പ്ര​കാ​ശ​നം ചെ​യ്തു

11:33 PM Dec 04, 2019 | Deepika.com
പാ​​ലാ: ഫാ.​​ സൈ​​റ​​സ് വേ​​ലം​​പ​​റ​​ന്പി​​ൽ ര​​ചി​​ച്ച ‘ബൈ​​ബി​​ൾ ക്വി​​സ് ഗോ​​സ്പ​​ൽ’ എ​​ന്ന പു​​സ്ത​​കം സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി കൂ​​രി​​യ ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ലി​​നു കോ​​പ്പി ന​​ൽ​​കി പ്ര​​കാ​​ശ​​നം ചെ​​യ്തു. നാ​​ലു സു​​വി​​ശേ​​ഷ​​ങ്ങ​​ളി​​ൽ​നി​​ന്നു​​മാ​​യി ആ​​റാ​​യി​​ര​​ത്തി​​ൽ​​പ​രം ചോ​​ദ്യ​​ങ്ങ​​ൾ ഈ ​​പു​​സ്ത​​ക​​ത്തി​​ൽ അ​​ധ്യാ​​യ-​​വാ​​ക്യ ക്ര​​മ​​മ​​നു​​സ​​രി​​ച്ചു ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഉ​​ത്ത​​ര​​ങ്ങ​​ൾ​​ക്ക് റ​​ഫ​​റ​​ൻ​​സും ചേ​​ർ​​ത്തി​​ട്ടു​​ണ്ട്. ബൈ​​ബി​​ൾ ക്വി​​സ് മ​​ത്സ​​രങ്ങ​​ൾ​​ക്ക് ഗൈ​ഡ് ആ​യി ഉ​പ​യോ​ഗി​ക്കാം. ഇം​​ഗ്ലീ​​ഷി​​ലുള്ളപു​​സ്ത​​ക​​ത്തി​​ന്‍റെ പ്ര​​സാധകർ ഭ​​ര​​ണ​​ങ്ങാ​​നം ജീ​​വ​​ൻ ബു​​ക്സാ​​ണ്.