സിവിൽ സർവീസ് കോച്ചിംഗ്: അപേക്ഷ ക്ഷണിച്ചു
11:33 PM Dec 04, 2019 | Deepika.com
കൊച്ചി: സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാ പരിശീലന പരിപാടിയിലേക്ക് വിവിധ തൊഴിലാളി ക്ഷേമ ബോർഡുകളിൽ അംഗങ്ങളായവരുടെ മക്കളിൽ നിന്നും ആശ്രിതരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. പ്രായം: 21 വയസ്. പിന്നോക്ക വിഭാഗങ്ങൾക്ക് മൂന്നു വർഷവും എസ്സി, എസ്ടി വിഭാഗങ്ങൾക്ക് അഞ്ചു വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും വയസിളവ് ലഭിക്കും.താത്പര്യമുള്ളവർ യോഗ്യത, പ്രായം, ജാതി തെളിയിക്കുന്ന രേഖകളും ബന്ധപ്പെട്ട ക്ഷേമ ബോർഡുകളിൽ നിന്നു ലഭിക്കുന്ന ബന്ധുത്വ സർട്ടിഫിക്കറ്റും സഹിതം എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ്, നാലാം നില, തൊഴിൽ ഭവൻ, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം 33 വിലാസത്തിൽ ഈ മാസം 10 നകം അപേക്ഷിക്കണം.