കു​സാ​റ്റ് റ​ഡാ​ര്‍ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന് ഒ​മ്പ​തു കോ​ടി രൂ​പ ഗ്രാ​ന്‍റ്

11:33 PM Dec 04, 2019 | Deepika.com
കൊ​​​ച്ചി: കൊ​​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല റ​​​ഡാ​​​ര്‍ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണ-​​​ഗ​​​വേ​​​ഷ​​​ണ വി​​​പു​​​ലീ​​​ക​​​ര​​​ണ​​​ത്തി​​​നും തു​​​ട​​​ര്‍പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കു​​​മാ​​​യി കേ​​​ന്ദ്ര ഭൗ​​​മ-​​​ശാ​​​സ്ത്ര മ​​​ന്ത്രാ​​​ല​​​യം ഒ​​​മ്പ​​​തു കോ​​​ടി രൂ​​​പ​​​യു​​​ടെ ഗ​​​വേ​​​ഷ​​​ണ ഗ്രാ​​​ന്‍റ് അ​​​നു​​​വ​​​ദി​​​ച്ചു. റ​​​ഡാ​​​ര്‍ കേ​​​ന്ദ്ര​​​ത്തെ ദേ​​​ശീ​​​യ-​​​അ​​​ന്ത​​​ർ‌​​​ദേ​​​ശീ​​​യ പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​മാ​​​ക്കി ഉ​​​യ​​​ര്‍​ത്തി അ​​​ന്ത​​​രീ​​​ക്ഷ പ​​​ഠ​​​ന​​​ത്തി​​​ലും സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യി​​​ലും ഗ​​​വേ​​​ഷ​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും ഗ്രാ​​​ന്‍റ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.