24-ാമ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്കു നാളെ തി​രി​തെ​ളി​യും

11:33 PM Dec 04, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​രു​​​പ​​​ത്തി​​​നാ​​​ലാ​​​മ​​​ത് രാ​​​ജ്യാ​​​ന്ത​​​ര ച​​​ല​​​ച്ചി​​​ത്ര മേ​​​ള​​​യ്ക്ക് നാ​​​ളെ തി​​​രി തെ​​​ളി​​​യും. ച​​​ല​​​ച്ചി​​​ത്ര മേ​​​ള​​​യു​​​ടെ ഒ​​​രു​​​ക്ക​​​ങ്ങ​​​ളെ​​​ല്ലാം പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി സാം​​​സ്‌​​​കാ​​​രി​​​ക മ​​​ന്ത്രി എ.​​​കെ.​​​ബാ​​​ല​​​ൻ പ​​​റ​​​ഞ്ഞു. 10,500 പേ​​​രാ​​​ണ് ഇ​​​തു​​​വ​​​രെ ഡെ​​​ലി​​​ഗേ​​​റ്റു​​​ക​​​ളാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​വി​​​ധ തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലാ​​​യി 8,998 സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. 3,500 സീ​​​റ്റു​​​ക​​ളു​​​ള്ള നി​​​ശാ​​​ഗ​​​ന്ധി​​​യാ​​​ണ് ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​ദ​​​ർ​​​ശ​​​ന വേ​​​ദി.