ജോസഫ് വിഭാഗം ക്യാന്പ് ഇന്ന്
11:28 PM Dec 04, 2019 | Deepika.com
പത്തനംതിട്ട: കേരള കോണ്ഗ്രസ് -എം ജോസഫ് വിഭാഗം സംസ്ഥാന നേതൃക്യാന്പ് ഇന്നും നാളെയും അടൂർ മാർത്തോമ്മാ യൂത്ത് സെന്ററിൽ നടക്കും. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു രജിസ്ട്രേഷൻ. മൂന്നിനു ക്യാന്പിന്റെ ഉദ്ഘാടനം പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എംഎൽഎയുടെ അധ്യക്ഷതയിൽ വർക്കിംഗ് ചെയർമാൻ ഇൻ ചാർജ് പി.ജെ. ജോസഫ് എംഎൽഎ നിർവഹിക്കും. പാർലമെന്ററി പാർട്ടി സെക്രട്ടറി മോൻസ് ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണവും പാർട്ടിയുടെ മാർഗരേഖ അവതരണം ജനറൽ സെക്രട്ടറി ജോയ് ഏബ്രഹാമും നിർവഹിക്കും.