കോട്ടയം: തിന്മയുടെ ശക്തികളെ അതിജീവിക്കാൻ ദൈവ വിശ്വാസവും പ്രാർത്ഥനയും വഴിയൊരുക്കുമെന്ന് മാർ മാത്യു മൂലക്കാട്ട്. ലീജിയണ്‍ ഓഫ് മേരി പ്ലാറ്റിനം ജൂബിലി സമാപനം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലീജിയണ്‍ ഓഫ് മേരിയിലൂടെ സഭയ്ക്കും സമൂഹത്തിനും കുടുംബങ്ങൾക്കും ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങൾ അളവറ്റതാണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
പ്രസിഡന്റ് മോളി ചാക്കോയുടെ അധ്യക്ഷതയിൽ മാർ ജോസഫ് പണ്ടാരശേരിൽ അനുഗ്രഹപ്രഭാഷണം നടത്തി. അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, മലങ്കര റീജിയണ്‍ വികാരി ജനറാൾ ഫാ. ജോർജ് കുരിശുംമൂട്ടിൽ, ഫാ. സെബാസ്റ്റ്യൻ പഴയപറന്പിൽ, ഫാ. ജോബി പുച്ചുകണ്ടത്തിൽ, സിസ്റ്റർ സുനിത എസ്.വി.എം, സിസ്റ്റർ സൗമി എസ്.ജെ.സി, ബ്രദർ പാട്രിക് ഓട്ടപ്പള്ളിൽ, ഫാ. ജോസ് കുറുപ്പന്തറയിൽ, ലൂസി തോമസ്, സിസ്റ്റർ ജോസ്ലെറ്റ് എസ്.ജെ.സി എന്നിവർ പ്രസംഗിച്ചു. ജപമാല റാലിയെ തുടർന്ന് മാർ മാത്യു മൂലക്കാട്ടിന്റെ കാർമികത്വത്തിൽ സമൂഹബലി അർപ്പിച്ചു.
ലീജിയണ്‍ ഓഫ് മേരി കൃപ ചൊരിഞ്ഞ സംഘടന: മാർ മാത്യു മൂലക്കാട്ട്
11:55 PM Dec 03, 2019 | Deepika.com