ചർച്ച് ആക്ട്: വർഗീയ ധ്രുവീകരണത്തിനുള്ള ആസൂത്രിത ശ്രമം

11:55 PM Dec 03, 2019 | Deepika.com
കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി: ക​​​​ത്തോ​​​​ലി​​​​ക്കാ വി​​​​ശ്വാ​​​​സി​​​​ക​​​​ളു​​​​ടെ​​​​യും ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ൺ​​​​ഗ്ര​​​​സ് ഉ​​​​ൾ​​​​പ്പെടെ​​​​യു​​​​ള്ള സ​​​​മു​​​​ദാ​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ​​​​യും ശ​​​​ക്ത​​​​മാ​​​​യ എ​​​​തി​​​​ർ​​​​പ്പി​​​​നെ തു​​​​ട​​​​ർ​​​​ന്ന് ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​മെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ച ച​​​​ർ​​​​ച്ച് ആ​​​​ക്ട് വീ​​​​ണ്ടും പൊ​​​​ടി​​​​ത​​​​ട്ടി​​​​യെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത സ​​​​മി​​​​തി പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു. ച​​​​ർ​​​​ച്ച് ആ​​​​ക്ടി​​​​നെ മു​​​​ന്നി​​​​ൽ നി​​​​ർ​​​​ത്തി സം​​​​സ്ഥാ​​​​ന​​​​ത്ത് വ​​​​ർ​​​​ഗീ​​​​യ ധ്രു​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള ആ​​​​സൂ​​​​ത്രി​​​​ത ശ്ര​​​​മം ഉ​​​​ത്ത​​​​ര​​​​വാ​​​​ദ​​​​പ്പെ​​​​ട്ട ചി​​​​ല കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്ന് ഉ​​​​ണ്ടാ​​​​വു​​​​ക​​​​യാ​​​​ണ്. ച​​​​ർ​​​​ച്ച് ആ​​​​ക്ടി​​​​ന്‍റെ പേ​​​​രു പ​​​​റ​​​​ഞ്ഞ് സ​​​​ഭാ വി​​​​ശ്വാ​​​​സി​​​​ക​​​​ളെ ത​​​​മ്മി​​​​ല​​​​ടി​​​​പ്പി​​​​ക്കാ​​​​നും വി​​​​വി​​​​ധ മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ധ്രു​​​വീ​​​​ക​​​​ര​​​​ണം സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള ശ്ര​​​​മം ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ്.

വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ച​​​​ർ​​​​ച്ച് ആ​​​​ക്ടി​​​​നെ​​​​തി​​​​രേയു​​​​ള്ള സ​​​​മ​​​​ര​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​ക്കാ​​​​നും രൂ​​​​പ​​​​ത സ​​​​മി​​​​തി തീ​​​​രു​​​​മാ​​​​നി​​​​ച്ചു. രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​മി കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ലി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ റെ​​​​ജി കൊ​​​​ച്ചു​​​​ക​​​​രി​​​​പ്പാ​​​​പ്പ​​​​റ​​​​മ്പി​​​​ൽ, ജ​​​​യിം​​​​സ് പെ​​​​രു​​​​മാ​​​​കു​​​​ന്നേ​​​​ൽ, പി.​​​​കെ. ഏ​​​​ബ്ര​​​​ഹാം പാ​​​​ത്ര​​​​പാ​​​​ങ്ക​​​​ൽ, പ്ര​​​​ഫ. റോ​​​​ണി കെ. ​​​​ബേ​​​​ബി, ജി​​​​മ്മി​​​​ച്ച​​​​ൻ മ​​​​ണ്ഡ​​​​പ​​​​ത്തി​​​​ൽ, ജോ​​​​സ് മാ​​​​നു​​​​വ​​​​ൽ വ​​​​ട്ട​​​​യ്ക്കാ​​​​ട്ട്, സി​​​​നി ജി​​​​ബു നീ​​​​റ​​​​നാ​​​​ക്കു​​​​ന്നേ​​​​ൽ, സോ​​​​ണി ജോ​​​​ർ​​​​ജ് കോ​​​​ഴി​​​​മ​​​​ല, സ​​​​ണ്ണി​​​​ക്കു​​​​ട്ടി അ​​​​ഴ​​​​ക​​​​മ്പ്രാ​​​​യി​​​​ൽ, ബി​​​​ജു പ​​​​ത്യാ​​​​ല, സി​​​​ബി തൂ​​​​മ്പു​​​​ങ്ക​​​​ൽ, ബി​​​​ജു തോ​​​​മ​​​​സ്, ജ​​​​സ്റ്റി​​​​ൻ ന​​​​ന്തി​​​​കാ​​​​ട്ടു​​​​പ​​​​ട​​​​വി​​​​ൽ, ബോ​​​​ബി കോ​​​​ഴി​​​​മ​​​​ല എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.