കേരളത്തിലെ ചെ​മ്മീ​ന്‍​കൃ​ഷി​ പ​ഠി​ക്കാ​ന്‍ കു​ഫോ​സി​ല്‍ വി​ദേ​ശ സം​ഘം

11:52 PM Dec 03, 2019 | Deepika.com
കൊ​​​ച്ചി: യൂ​​​റോ​​​പ്പി​​​ലെ ഭ​​​ക്ഷ്യ​​​വ്യ​​​വ​​​സാ​​​യ മേ​​ഖ​​ല​​യി​​ൽ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ക​​​മ്പ​​​നി​​​ക​​​ളു​​ടെ ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വു​​​മാ​​ർ​​ക്കും ശാ​​​സ്ത്ര​​​ജ്ഞ​​​ര്‍​ക്കും കേ​​​ര​​​ള​​​ത്തി​​​ലെ ചെ​​​മ്മീ​​​ന്‍ കൃ​​​ഷി​​​രം​​​ഗം പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ന്‍ പ്രോ​​​ഗ്ര​​മി​​നു കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്ര​​പ​​​ഠ​​​ന സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ (കു​​​ഫോ​​​സ്) തു​​​ട​​​ക്ക​​മാ​​യി. കു​​​ഫോ​​​സ് വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ ഡോ. ​​​എ.​ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

നോ​​​ർ​​​വേ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ആ​​​കെ​​​ര്‍ ബ​​​യോ മ​​​റൈ​​​ന്‍ എ​​​ന്ന സ്ഥാ​​​പ​​​ന​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ന​​​ട​​​ത്തു​​​ന്ന ത്രി​​ദി​​ന പ​​​രി​​​പാ​​​ടി​​​യി​​​ല്‍ നോ​​​ര്‍​വേ സ്വി​​​റ്റ്‌​​​സ​​​ര്‍​ല​​​ൻ​​​ഡ്, യു​​​എ​​​സ്, താ​​​യ്‌​​​ല​​​ൻ​​​ഡ്, ചൈ​​​ന തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ലെ ചെ​​​മ്മീ​​​ന്‍ കൃ​​​ഷി​​​യു​​​ടെ ഗു​​​ണ​​​മേ​​​ന്മ​​​ക​​​ള്‍ വി​​​ദേ​​​ശ ക​​​മ്പ​​​നി​​​ക​​​ള്‍​ക്ക് പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും അ​​​തി​​​ലൂ​​​ടെ സം​​​സ്ഥാ​​​ന​​​ത്തു നി​​​ന്നു​​​ള്ള ചെ​​​മ്മീ​​​ന് വി​​​ദേ​​​ശ​​​ത്ത് ഉ​​​യ​​​ര്‍​ന്ന വി​​​ല​​​യും വി​​​പ​​​ണി​​​യും ഉ​​​റ​​​പ്പാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ന്‍ പ​​​രി​​​പാ​​​ടി.