നെടുന്പാശേരിയിൽ 34 ലക്ഷത്തിന്‍റെ സ്വർണവുമായി വിമാനയാത്രികൻ പിടിയിൽ

11:52 PM Dec 03, 2019 | Deepika.com
നെ​​​ടു​​​മ്പാ​​​ശേ​​​രി: നെ​​ടു​​ന്പാ​​ശേ​​രി വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച 34 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണ​​​വു​​​മാ​​​യി മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​യാ​​​യ യാ​​​ത്ര​​​ക്കാ​​​ര​​​ൻ പി​​​ടി​​​യി​​​ലാ​​​യി. മ​​​സ്ക​​​റ്റി​​​ൽ നി​​​ന്ന് എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സി​​ൽ നെ​​ടു​​ന്പാ​​ശേ​​രി​​യി​​ലെ​​ത്തി​​യ മ​​​ല​​​പ്പു​​​റം ചെ​​​മ്പ​​​ൻ​​​കാ​​​ട് ആ​​​ല​​​ക്കോ​​​ട് മ​​​നാ​​​ഫ് മേ​​​ല​​​ക​​​ത്ത് (32) ആ​​ണ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് റ​​​വ​​​ന്യു ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് (ഡിആ​​​ർ​​​ഐ) വി​​​ഭാ​​​ഗ​​​വും ക​​​സ്റ്റം​​​സ് എ​​​യ​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​ൽ പി​​ടി​​യി​​ലാ​​യ​​ത്. 900 ഗ്രാം ​​​തൂ​​​ക്കം വ​​​രു​​​ന്ന 24 കാ​​​ര​​​റ്റ് സ്വ​​​ർ​​​ണം ഇ​​​യാ​​​ളു​​ടെ പ​​ക്ക​​ൽ നി​​​ന്നു ക​​ണ്ടെ​​ടു​​ത്തു.